Trending

കളിച്ചും ചിരിച്ചും പഠനലോകത്തേക്ക്; ഹെവൻസ് പ്രീ സ്കൂളിൽ പ്രവേശനോത്സവം

കുന്ദമംഗലം: “കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും പ്രീ സ്കൂൾ ജീവിതം ധന്യമാക്കാം. കുരുന്ന് മനസ്സുകളിൽ വിദ്യയുടെ ബാലപാഠങ്ങൾക്കൊപ്പം നാളെയുടെ മികച്ച ഭാവി വാഗ്ദാനങ്ങളെയും വളർത്തിയെടുക്കാം” എന്ന സന്ദേശവുമായി ഹെവൻസ് പ്രീ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
ഹെവൻസ് ഡയറക്ടർ മുഹമ്മദ് മുഹ്സിൻ സി.എ. പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾമാനേജറും വൈസ് ചെയർമാനുമായ എം. സിബ്ഗത്തുല്ലഹ് അധ്യക്ഷത വഹിച്ചു. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി.എം. ശരീഫുദ്ധീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈസ് ചെയർമാൻ എം.കെ. സുബൈർ, ട്രഷറർ കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ ആശംസകൾ നേർന്നു.
പ്രിൻസിപ്പൽ ജസീന മുനീർ സ്വാഗതം പറഞ്ഞു. പുതിയ അധ്യയന വർഷത്തിലേക്ക് കടന്നുവരുന്ന കുരുന്നുകളെ വിവിധ കലാപരിപാടികളും രസകരമായ ആക്ടിവിറ്റികളുമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചു. നവാഗതർക്കായി സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു.
കുട്ടികളിൽ ആത്മവിശ്വാസവും പഠനതാൽപര്യവും വളർത്തുന്ന തരത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ശ്രദ്ധേയമായി. പി.ടി.എ പ്രസിഡന്റ് മുദസ്സിൽ സലീം നന്ദി രേഖപ്പെടുത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!