Kerala News

അറിയിപ്പുകൾ

എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ
സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിൽ ജൂൺ 7ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. രാവിലെ 10 മുതൽ 12 വരെയാണ് ഇന്റർവ്യൂ.
ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ സി-മാറ്റ്/ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: meet.google.com/rak-sgbp-huo. കൂടുതൽ വിവരങ്ങൾക്ക്: 8547618290, www.kicmakerala.ac.in.

സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ- സിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത/അസംഘടിത മേഖലയിൽനിന്ന് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സ്, ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ/ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 13 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 7907099629, 0471-2309012, 0471- 2307742.

നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്‌കൂളിൽ താത്കാലിക ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടീച്ചർ (ഫിസിക്കൽ സയൻസ്), ട്രേഡ്‌സ്മാൻ (കാർപ്പെഡറി), ട്രേഡ്‌സ്മാൻ(ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓരോ ഒഴിവുണ്ട്. ട്രേഡ്‌സ്മാന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐ.റ്റി.ഐ/വി.എച്ച്.എൽ.ഇ/ കെജിസിഇ/ ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ട്രേഡ്‌സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്) ഇന്റർവ്യു ജൂൺ 8ന് രാവിലെ 10നും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) രാവിലെ 11.30നും, ട്രേഡ്‌സ്മാൻ (കാർപ്പെഡറി) ഉച്ചയ്ക്ക് 1.30നും ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചയ്ക്ക് 2.30നും ടീച്ചർ(ഫിസിക്കൽ സയൻസ്) ജൂൺ 9 രാവിലെ 10നും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0472-2812686.

ഭക്ഷ്യസുരക്ഷാ വകുപ്പ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും
ഭക്ഷ്യസുരക്ഷാ വകുപ്പ് 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, 8 മുതൽ 12 വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ നൽകും. സുരക്ഷിത ഭക്ഷണം, മികച്ച ആരോഗ്യത്തിന് എന്നതാണ് വിഷയം. 4 മുതൽ 7 വരെ ക്ലാസുകാർക്ക് രാവിലെ 9 മുതലും 8 മുതൽ 12 വരെയുള്ളവർക്ക് ഉച്ചയ്ക്ക് 2 മുതലുമാണ് മത്സരം.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ മക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. 2 പേരടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന വിദ്യാർഥികൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള സ്‌കൂളുകൾ 10ന് വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കൂളിന്റെ പേര്, ടീമംഗങ്ങളുടെ പേര്, ക്ലാസ്, മത്സര വിഭാഗം എന്നീ വിവരങ്ങൾ സഹിതം foodsafetydaytvpmquiz2022@gmail.com ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7593873345, 7593862806. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകളെ മാത്രമെ പങ്കെടുപ്പിക്കൂ. 25 ടീമുകളിൽ നിന്ന് മത്സരത്തിലൂടെ കണ്ടെത്തുന്ന 6 ടീമുകൾ ഫൈനലിൽ മത്സരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!