ലോകരാജ്യങ്ങളുടെ പതാകകൾ കുപ്പിയിൽ വരച്ച് ഏഷ്യബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും നേടിയ ചാത്തമംഗലം ചോയി മഠം റോഡിൽ മുരളീധരൻ – രൂപ ദമ്പതിമാരുടെ മകൾ അനശ്വര മുരളീധരനെ സേവാഭാരതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സേവാഭാരതിയുടെ ഉപഹാരം ഗണേശൻ മാസ്റ്റർ കൈമാറി. കൃഷ്ണദാസ് എം, സുനിൽ കുമാർ, ബിബിൻ കൃഷ്ണ, ഉമേഷ് കുമാർ, ശരത് പരമേശ്വരൻ എന്നിവർ സന്നിഹിതരായി.
ബോട്ടിൽ ആർട്ടിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ അനശ്വരയെ അനുമോദിച്ചു

