കോഴിക്കോട് : കോഴിക്കോട് ഇന്ന് പത്തു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ കുന്ദമംഗലം, മാവൂർ,മടവൂർ,കൊടുവള്ളി സ്വദേശികളും .
കുന്ദമംഗലം സ്വദേശി (29). മെയ് 24 ന് ചെന്നൈയില്‍ നിന്ന് സ്കൂട്ടറില്‍ എത്തി കുരുവട്ടൂരിലെ ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് 2 ന് നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവായി.
മാവൂര്‍ സ്വദേശി മെയ് 25 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആവുകയും 31 ന് ശേഖരിച്ച സാംപിള്‍ പരിശോധനയില്‍ പോസിറ്റീവാകുകയും ചെയ്തു
കൊടുവള്ളി സ്വദേശിനി (46). മെയ് 30, 31 തീയതികളില്‍ പോസിറ്റീവായ കൊടുവള്ളി സ്വദേശികളുടെ സമ്പര്‍ക്കത്തില്‍ വന്ന വ്യക്തിയാണ്. മെയ് 31 ന് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. രണ്ടിന് നടത്തിയ സ്രവപരിശോധനയില്‍ പോസിറ്റീവായി.
മടവൂര്‍ സ്വദേശി (25). കുവൈത്ത്- കരിപ്പൂര്‍ വിമാനത്തില്‍ മെയ് 30 ന് എത്തി രോഗലക്ഷണത്തെ തുടര്‍ന്ന് നേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 2 ന് ശേഖരിച്ച സ്രവപരിശോധനയില്‍ പോസിറ്റീവായി.