Kerala

മദ്യലഹരിയിൽ ജ്യേഷ്‌ഠന്‍ അനുജനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം:അയല്‍വാസിയെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്

കുറ്റിക്കോലിൽ മദ്യലഹരിയിൽ ജ്യേഷ്‌ഠന്‍ അനുജനെ വെടിവെച്ച് കൊലപ്പെടുത്തിയത് അയൽവാസിയുടെ നാടൻ തോക്ക് ഉപയോഗിച്ച്. കൊല്ലപ്പെട്ട അശോകനും ഭാര്യയ്ക്കുമൊപ്പം കുടുംബവീട്ടിലാണ് പ്രതിയായ ബാലകൃഷ്‌ണൻ താമസിച്ചിരുന്നത്.ഞായറാഴ്‌ച വൈകിട്ട് മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനിടയിൽ അശോകൻ ബാലകൃഷ്‌ണനെ കല്ലുകൊണ്ട് ആക്രമിച്ചു. പിന്നാലെ രാത്രിയിൽ തോക്കുമായി എത്തിയ ബാലകൃഷ്‌ണൻ അശോകനെ വെടിവെക്കുകയായിരുന്നു.കാലിന്‍റെ മുട്ടിനു മുകളിൽ വെടിയേറ്റ അശോകൻ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ രക്തം വാർന്ന് മരിച്ചു. ബാലകൃഷ്‌ണൻ ജോലി ചെയ്യുന്ന വീട്ടിൽ നിന്നാണ് നാടൻ തോക്ക് സംഘടിപ്പിച്ചത്. ഈ തോക്കിന് ലൈസൻസുണ്ട്. എന്നാൽ അയൽവാസിയായ തോക്കുടമയേയും പ്രതി ചേർക്കാനാണ് പൊലീസിന്‍റെ തീരുമാനം.കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശിയാണ് കൊല്ലപ്പെട്ട അശോകൻ. ബാലകൃഷ്‌ണനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!