National News

ഞങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുത്;കേന്ദ്ര സർക്കാരിനെ പിന്തുണച്ച് പി.ടി ഉഷ

കർഷക സമരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കേന്ദ്രസർക്കാറിനെ പിന്തുണച്ച് അത്‌ലറ്റ് പി.ടി ഉഷ.രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ആരും ഇടപെടേണ്ടെന്നും അതു പരിഹരിക്കാൻ ഇന്ത്യയ്ക്ക് അറിയാമെന്നും പി.ടി ഉഷ പറഞ്ഞു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന വേളയിലാണ് ഉഷയുടെ ട്വിറ്റർ കുറിപ്പ്.

‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുത്. പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം. കാരണം നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിക്കുന്ന ലോകത്തെ ഏക രാഷ്ട്രം ഞങ്ങളാണ്’ – ഉഷ കുറിച്ചു.

കർഷക പ്രശ്‌നത്തിൽ നേരത്തെ കായിക ലോകത്തു നിന്ന് സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, അനിൽകുംബ്ലെ, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, രവിശാസ്ത്രി, ആർപി സിങ് എന്നിവർ സർക്കാറിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിൽ നിന്ന് അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ, കരൺ ജോഹർ എന്നിവരും ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ കുറിപ്പിട്ടു.#IndiaTogether #IndiaAgainstPropaganda എന്നീ രണ്ട് ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് സെലിബ്രിറ്റികളുടെ പോസ്റ്റുകൾ. ഇതേ ഹാഷ്ടാഗാണ് ഉഷയും ഉപയോഗിച്ചിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!