Trending

‘നല്ല രുചിയുണ്ട്, അവിയൽ, അച്ചാർ, തോരൻ, തീയൽ’; പഴയിടത്തിന്റെ രുചിയറിഞ്ഞ് മന്ത്രിമാർ

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ഊട്ടുപുരയിൽ പഴയിടത്തിന്റെ രുചിയറിഞ്ഞ് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും. കുട്ടികളുടെ അതെ പന്തലിലാണ് മന്ത്രിമാരായ കെ എൻ ബാലഗോപാലും വി ശിവൻകുട്ടിയും ഭക്ഷണം കഴിച്ചത്. നല്ല രൂചിയുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ സദ്യ ഇക്കൊല്ലം മെച്ചപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസവും പായസമുണ്ട്. ഓണത്തിന് സമാനമായ സദ്യയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.അധികം ക്യു ഇല്ല.ഭക്ഷണക്കമ്മിറ്റി നന്നായി ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലത്തെ പഴയിടം രുചിയാണ് തോന്നിയത്. ഓണത്തിനുള്ള എല്ലാ കറികളും ഉണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.പഴയിടത്തിന്റെ ഗംഭീര സദ്യയെന്ന് ഷെഫ് പിള്ള പറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്കായി ഒരുമിച്ചുണ്ടാക്കുന്ന സദ്യയാണ് കഴിക്കുന്നത്. അത് പ്രത്യേക അനുഭവമാണ്. സാമ്പാർ കലവറയിൽ ഫാക്ടറി പോലെയാണ് ഉണ്ടാക്കുന്നത്. വെജ് സദ്യ കഴിക്കുന്നത് വളരെ വ്യത്യസ്‍ത അനുഭവമാണെന്നും ഷെഫ് പിള്ള പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!