information Kerala

അറിയിപ്പുകൾ

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ‘അതിജീവനം സമാശ്വാസ പദ്ധതി’

വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ‘അതിജീവനം സമാശ്വാസ പദ്ധതി’ നടപ്പാക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുകയും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. 2011 ജനുവരി ഒന്നു മുതല്‍ 2015 ഡിസംബര്‍ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളില്‍ കാലാവധി പൂര്‍ത്തിയായതും തിരിച്ചടവ് പൂര്‍ത്തിയാവാത്തതുമായ ഗുണഭോക്തക്കള്‍ക്കും നിലവില്‍ കാലാവധി കഴിഞ്ഞിട്ടില്ലാത്തതും മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനു ശേഷവും ഒരു ലക്ഷം രൂപയ്ക്ക് മേല്‍ കുടിശ്ശികയുള്ളതുമായ ഗുണഭോക്തക്കള്‍ക്കും പ്രയോജനം ലഭിക്കും. ആനുകൂല്യത്തിന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് കോര്‍ഷറേഷനില്‍ നിന്നും കത്തുകളും അപേക്ഷാ ഫോമിന്റെ മാതൃകയും അയച്ചു നല്‍കും. താല്‍പര്യമുള്ള ഗുണഭോക്താക്കള്‍ ജനുവരി 31 നകം ബന്ധപ്പെട്ട മേഖല/ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരം കോര്‍പറേഷന്റെ www.kswdc.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 9496015015, 9496015006, 9496015008, 9496015010.

എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംശാദായം അടക്കുന്നവര്‍ ജനുവരി 20നകം എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റോ സാലറി സ്ലിപ്പോ കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ പിആര്‍ഡി മേഖല ഓഫീസില്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ മേലധികാരിയുടെ ഒപ്പും ഓഫീസ് സീലും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്കു മാറ്റാന്‍ 15 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, സഹകരണ ജീവനക്കാര്‍, പൊതുമേഖലാ ജിവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡ് (പിങ്ക് ,നീല,മഞ്ഞ കാര്‍ഡ് ) പൊതുവിഭാഗം കാര്‍ഡായി മാറ്റുന്നതിന് ജനുവരി 15 വരെ അപേക്ഷിക്കാമെന്ന് വടകര താലൂക്ക് സപ്ലൈഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറില്‍ തൊഴില്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍വഴി ഓണ്‍ലൈനായി അപേക്ഷിച്ച് ജോലി ലഭിച്ച ഉത്തരവിന്റെ പകര്‍പ്പ്, ശമ്പള സ്ലിപ്പ് പകര്‍പ്പ്, അനര്‍ഹമായി ഈടാക്കിയ സാധനങ്ങളുടെ കമ്പോള വില, പിഴ എന്നിവ ട്രഷറിയില്‍ അടച്ച ചലാന്‍ എന്നിവ സഹിതം ജനവരി 15 നകം സപ്ലൈ ഓഫീസില്‍ എത്തണം. പിന്നീട് കണ്ടുപിടിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 420-ാം വകുപ്പ് പ്രകാരം ആവശ്യമായ നിയമ നടപടി സ്വികരിക്കും. അനര്‍ഹ മുന്‍ഗണനാ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറിയാല്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ മാത്രമേ അര്‍ഹതയുള്ള പുതിയൊരു കുടുംബത്തിന് മുന്‍ഗണനാ കാര്‍ഡ് അനുവദിക്കാന്‍ കഴിയുകയുള്ളു.

മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ 2020 ലെ മാധ്യമ അവാര്‍ഡുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ വന്നവയാണ് അവാര്‍ഡിനു പരിഗണിക്കുക.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മകറിപ്പോര്‍ട്ടിനുളള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടേ’ാഗ്രാഫര്‍ക്കുളള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുളള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്.

റിപ്പോര്‍ട്ടിലോ ഫോട്ടോയിലോ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം. 2020 – ലെ ദൃശ്യമാധ്യമപ്രവര്‍ത്തകനുളള അവാര്‍ഡിന് പ്രേക്ഷകര്‍ക്കും പേര് നിര്‍ദ്ദേശിക്കാം. ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാര്‍ശ ചെയ്യുന്നത് എന്നു രേഖപ്പെടുത്തണം.. പ്രേക്ഷകര്‍ക്ക് അക്കാദമിയുടെ വിലാസത്തിലോ keralamediaacademy.gov @gmail.com എന്ന ഇ-മെയിലിലോ ശുപാര്‍ശ അയയ്ക്കാം. ഫോട്ടോഗ്രഫി അവാര്‍ഡിനുളള എന്‍ട്രിക്ക് ഒറിജിനല്‍ ഫോട്ടോ തന്നെ അയക്കണം.ഫോട്ടോകള്‍ 10 X 8 വലുപ്പത്തിലുള്ള പ്രിന്റുകളായി നല്‍കണം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക.
അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എ ന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ജനുവരി 20.

ആര്‍ട്ട് ഗ്യാലറിയില്‍ സംഘചിത്രപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ‘ഓണ്‍ ബയോ പ്രസന്‍സ്’ സംഘചിത്ര പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. സണ്ണി മാനന്തവാടി, അജയന്‍ കാരാടി, ബെന്നി കെ.എ. എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍. അക്കാദമി നിര്‍വ്വാഹകസമിതി അംഗം പോള്‍ കല്ലാനോട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കലാകാരന്‍ അരുണ്‍ വി.സി. അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന വേളയില്‍ സുനില്‍ അശോകപുരം, ജോണ്‍സ് മാത്യു, കെ. സുധീഷ് കുമാര്‍, പി.ടി. ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രദര്‍ശനം ജനുവരി ഒന്‍പതിന് അവസാനിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് പദര്‍ശനം.

ജീവനോപാധി പുന:സ്ഥാപന ധനസഹായം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ്ഗ സമുദായങ്ങള്‍ക്ക് ജീവനോപാധി പുന:സ്ഥാപന ധനസഹായം എന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ അന്ത്യോദയ അന്ന യോജന (എഎവൈ) മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ മാത്രം ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചാല്‍ മതിയെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തെ പിന്നാക്ക സമുദായ ലിസ്റ്റില്‍ ഉള്‍പ്പെട്ട 60 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാത്തവരും പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ആയിരിക്കണം. അവസാന തീയതി ജനുവരി 30. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.bcdd.kerala.gov.in, 0495-2377786.

ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ : നടപടികള്‍ റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് II എന്‍സിഎ -ഒബിസി തസ്തികയിലേയ്ക്ക് 2019 ഡിസംബര്‍ 31 ലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ : 588/19 പ്രകാരം പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

സാക്ഷ്യപത്രം സമര്‍പ്പിക്കണം

നിലവില്‍ വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല/ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ജനുവരി 15 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് അഴിയൂര്‍ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം അവരുടെ പെന്‍ഷന്‍ മുടങ്ങും.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്- II (കാറ്റഗറി നമ്പര്‍ 011/2015 ) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!