Local

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു
അര്‍ബന്‍ 4 ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 130 അങ്കണവാടികളിലേക്കാവശ്യമായ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ നല്‍കുവാന്‍  ജിഎസ്ടി രജിസ്‌ട്രേഷനുളള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 ന് ഒരു മണി വരെ. ഫോണ്‍ 0495 2481145. 
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ  ഓഫീസിലും, സി.എ റൂമിലും 14 വിന്‍ഡോ കര്‍ട്ടനുകള്‍ വിതരണം ചെയ്യുന്നതിനും ഫിറ്റ് ചെയ്യുന്നതിനും  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. 
ലൈഫ് മിഷന്‍ : കുടുംബ സംഗമവും അദലാത്തും 6 ന്
വടകര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദലാത്തും ജനുവരി ആറിന് രാവിലെ 10 ന് ചോമ്പാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കും. 
മലാപ്പറമ്പില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണം : താലുക്ക് വികസന സമിതി

മലാപ്പറമ്പ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ റവന്യൂ വരുമാനം കൂട്ടുന്നതിനും വെളളപ്പൊക്കം തടയുന്നതിനും നദികളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍ വാരണമെന്നും സമിതി. ചാലിയാറിന്റെ ഇരുകരകളില്‍  താമസിക്കുന്നവര്‍ മണ്ണിടിച്ചില്‍ കാരണം ഭീഷണി നേരിടുന്നുണ്ട്.  റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ഇരു കരകളും കെട്ടി സംരക്ഷിക്കണം. നഗരത്തിലെ അനധികൃത കരിമ്പിന്‍ ജ്യൂസ് വില്‍പ്പന തടയണം. എയ്ഡഡ് സ്‌കൂളുകളില്‍ അഡ്മിഷന് അനധികൃത ഇന്റര്‍വ്യൂ നടത്തരുത്. നഗരത്തില്‍ ആപത്ക്കരവും അശ്രദ്ധവുമായ രീതിയില്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയ പൗരത്വ ഭേദഗതന നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവ രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുമെന്നും ജനാധിപത്യ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതിനുളള നീക്കമാണെന്നും ഈ നിയമം റദ്ദാക്കി ജനങ്ങളിലുണ്ടായിട്ടുളള ആശങ്കയും ഭീതിയും അകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ ഷറീന കെ, കെ പി കൃഷ്ണന്‍കുട്ടി, കെ മോഹനന്‍, പി വി നവീന്ദ്രന്‍, എന്‍ വി ബാബുരാജ്, ഇയ്യക്കുന്നത്ത് നാരായണന്‍, സി എന്‍ ശിവദാസന്‍, അസീസ് മണലൊടി, സി.പി ഉസ്മാന്‍കോയ എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.  

റേഷന്‍ അരി ലഭിക്കും
പൊതു വിഭാഗം വെള്ള കാര്‍ഡിന് ജനുവരിയിലെ 10 കിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

ക്യൂറ്റ് റ്റു  കെയര്‍ -വളണ്ടിയര്‍മാര്‍ഗൃഹസന്ദര്‍ശനത്തിന്
ജില്ലാ ഭരണകൂടത്തിന്റെ  ആരോഗ്യവകുപ്പുന്റെയും നേതൃത്വത്തില്‍ ജില്ലയെ പുകവലി രഹിതമാക്കാന്‍ ക്യൂറ്റ് റ്റു കെയര്‍ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുന്നു. ജനുവരി രണ്ടാം ആഴ്ചയോടെയാണ് ഗൃഹസന്ദര്‍ശനം നടത്തുകയെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!