News

ഇറാന്‍- യുഎസ് സംഘര്‍ഷം; ഇന്ധനവിലയില്‍ വര്‍ധന

ഇറാനെതിരെ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമങ്ങളെ തുടര്‍ന്ന് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ വര്‍ദ്ധന. ഇറാന്‍- യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയും ആശങ്കയിലാണ്. സംഘര്‍ഷം തണുക്കാതെ ഇന്ധനവില കൂടുതുന്നത് തടയാന്‍ സാധിക്കില്ല. അതേസമയം ബ്രന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 3.55 ശതമാനം വില കൂടി 68.60 ഡോളറില്‍ എത്തി.


ലോകത്തിലെ ഇന്ധനത്തിന്റ 10 ശതമാനവും ഇറാനിലാണ്.
കേരളത്തില്‍ ഇന്ന് പെട്രോളിന് 10 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ഇതോടെ വില 77.47 ആയി. ഡീസലിന് 16 പൈസ ഉയര്‍ന്ന് 72.12 ആയി. ഇന്നലെ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 3.06 ശതമാനം വില കൂടിയിരുന്നു. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 2.88 ശതമാനം കൂടി 62.94 ല്‍ എത്തി. ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ക്രൂഡ് ഓയിലിന് ഇന്നലെ രേഖപ്പെടുത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!