കോഴിക്കോട് : പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷന്റെ (ജെഎംഎ) കോഴിക്കോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു.2023 ഡിസംബർ 3 രാവിലെ 9.30 ന് നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റായി എം.സിബഗത്തുള്ള (janashabdam news) യും സെക്രട്ടറിയായി കെ സി ഋഷികേശി( media malabar) നെയും, ട്രഷററായി ഗിന്നസ് റിനീഷി (citizen live news)നെയും തിരഞ്ഞെടുത്തു.പത്ര, ദൃശ്യ മാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും ഉള്ളടക്കങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ സ്വാധീനംചെലുത്തുന്നതാണു മാധ്യമ മേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളിയെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ ജീവനും സ്വത്തിനും നിയമനിർമാണം കൊണ്ടുവന്നത് പോലെ അഹോരാത്രം ഭീഷണികൾ വകവയ്ക്കാതെ വാർത്തകൾക്കായി ഓടിനടക്കുന്ന മാധ്യമപ്രവർത്തകരുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണ നിയമം കൊണ്ടുവരുന്നതിന് വേണ്ട ഇടപെടലുകൾ സ്റ്റേറ്റ് കമ്മിറ്റിയുമായി ചേർന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

