Local

കുന്ദമംഗലത്ത് സുമനസ്സുകൾ ഒരുങ്ങി ഹാപ്പിനസ് സെന്റർ റെഡി

കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിൽ ഗ്രാമപഞ്ചായത്തിന് കൈമാറി കിട്ടിയ കെട്ടിടത്തിൽ ഹാപ്പിനെസ്സ് സെന്റർ ഉദ്ഘടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗം അരിയിൽ മൊയ്തീൻ ഹാജിയുടെ കുടുംബത്തിന്റെ സ്പോൺസർഷിപ്പിലാണ് ഇവിടെഹാപ്പിനെസ്സ് സെന്റർ യാഥാർത്ഥ്യമായത്. ജനശബ്ദം നൂസ് ഓൺലൈൻ ചാനൽ ഉടമ പത്രപ്രവർത്തകൻ എം. സിബ്ഗത്തുള്ളയാണ് സെന്റർ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

ഉപയോഗശൂന്യമായി കിടന്നപഴയ ബസ്റ്റോപ്പ് കെട്ടിടമാണ് ഇത്തരത്തിൽ ഗ്രാമ പഞ്ചായത്ത് ഹാപ്പിനെസ്സ് പാർക്ക് ആക്കി മാറ്റിയത് . അവിടെ വ്യായാമത്തിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ച് നാട്ടുകാർക്ക് തുറന്നുകൊടുക്കുകയായിരുന്നു. സെറ്ററിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവിമുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു നെല്ലുളി, ഷിയോൺ ലാൽ,യുസി പ്രീതി (ചെയർപേഴ്സൺ വികസന കാര്യ സ്റ്റാൻഡിങ് )കമ്മിറ്റി,ശബ്ന റഷീദ് (ചെയർപേഴ്സൺ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി),അരിയിൽ മൊയ്തീൻ ഹാജി, ഖാലിദ് കിളിമുണ്ട,ടി പി സുരേഷ്, ജനാർദ്ദനൻ കളരിക്കണ്ടി, എം.എം സുധീഷ് കുമാർ,മെമ്പർമാരായ നജീബ് പാലക്കൽ, സി.എം ബൈജു, കെ.കെ.സി. നൗഷാദ്, ഫാതിമജസ്ലിൻ , ഭക്ത്രാത്തമൻ എ.പി, ബ്ലോക്ക് പഞ്ചായത്ത് സ്ക്രറട്ടറി എം. ഗിരീഷ്,മാധ്യമപ്രവർത്തകനായ പി കോയ മാസ്റ്റർ,സിനിമ നടൻവിജയൻ കാരന്തൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അരിയിൽ മൊയ്തീൻ ഹാജിയെയും, എം സിബ്ഗത്തുള്ളയെയുംമെമെന്റോ നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതവും ജനശബ്ദം എഡിറ്റർ എം. സിബ്ഗത്തുള്ള നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!