Local News

കേരള ഹോട്ടൽ ആൻറ് റസ്റ്റാറൻറ് അസോസിയേഷൻ കുന്ദമംഗലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു

കേരള ഹോട്ടൽ ആൻറ് റസ്റ്റാറൻറ് അസോസിയേഷൻ കുന്ദമംഗലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും കുന്ദമംഗലം അജ്‌വ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് എൻ.സുഗുണൻ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.താമരശ്ശേരി മേഖലാ പ്രസിഡണ്ട് ഹുമയൂൺ കബീർ, ജില്ലാ കമ്മിറ്റി അംഗം സിൽഹാദ്, മിനി ചന്ദ്രൻ, ഉമർഷാദ്, നൗഷാദ് ജില്ലാ മേഖലാ നേതാക്കൻമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു
2021-23 വർഷത്തെ പുതിയ കമ്മിറ്റി രൂപീകരണത്തിനുവേണ്ടി വരണാധികാരിയായി വിജയൻ മണിയംപാറ ശക്തിധരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു യൂനിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് നൗഷാദ് താസ ജനറൽ സെക്രട്ടറി അഷ്റഫ് പതിമംഗലം ട്രഷറർ അസീസ് തോട്ടത്തിൽ എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു.സാധന സാമഗ്രികളുടെ അനിയന്ത്രിത വില വർദ്ധനവും പാചകവാതകത്തിൻ്റെ ദിനംപ്രതിയുള്ള വില വർദ്ധനവിലും യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വർക്കിംഗ് പ്രസിഡണ്ട് കെ ആർ അസ്സൻകോയ നന്ദി പറഞ്ഞ് യോഗനടപടികൾ അവസാനിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!