kerala

‘സമരത്തിന്റെ പേരിൽ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്നു, ദിവസവും അവർ കശാപ്പുകാരായി മാറുന്നു’-തൃണമൂൽ കോൺഗ്രസ് എംഎൽഎ

കൊൽക്കത്ത കൊലപാതകത്തിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ തൃണമൂൽ കോൺഗ്രസ്. സമരം ചെയ്യുന്ന ഡോക്ടർമാർ കശാപ്പുകാരെന്ന് തൃണമൂൽ എംഎൽഎ ലവ്ലി മയ്ത്ര വിമർശിച്ചു. സമരത്തിന്റെ പേരിൽ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്നുവെന്നും ദിവസവും അവർ കശാപ്പുകാരായി മാറുന്നുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.വിവാദ പരാമ‍‍ർശത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മര്യാദ പാലിക്കണമെന്ന് നിലപാടെടുത്ത് അഭിഷേക് ബാനർജി രംഗത്തെത്തി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഡോക്ടർമാർക്കെതിരെ പ്രസ്താവന പാടില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു. ഡോക്ടറുടെ പീഡന കൊലപാതകവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള ഡോക്ടർമാരുടെ സമരം തുടരുകയാണ്. കമ്മീഷണറുടെ ആസ്ഥാനത്തിന് സമീപം റോഡിൽ ഇന്നലെ മുതൽ കുത്തിയിരിക്കുകയാണ് സമരക്കാർ. സമരവേദിയും ആശുപത്രിയും ആക്രമിച്ചത് പോലീസിന്റെ വീഴ്ചയെന്നാണ് വിമർശനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!