News

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാര്‍ക്കില്‍ ഓപറേഷന്‍ മാനേജറായി ജോലി നേടാന്‍ സ്വര്‍ണ കള്ള കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലാണ് തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാക്കനാട് ജയില്‍ എത്തിയാണ് കന്റോന്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കാക്കനാട് ജയിലില്‍ എത്തി പൊലീസ് സംഘം സ്വപ്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അബേദ്കര്‍ സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ബി.കോമില്‍ ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, സര്‍വകലാശാല ബി.കോം കോഴ്സ് നടത്തുന്നിലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാര്‍ത്ഥിനി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും സര്‍വകലാശാല രജിസ്ട്രാര്‍ രേഖാമൂലം അറിയിപ്പ് നല്‍കിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!