Kerala Local

ചേളന്നൂരില്‍ വിളവെടുപ്പുത്സവത്തിന് തുടക്കമായി

ചേളന്നൂര്‍: കൃഷിഭവന്റെ സഹകരണത്തോടെ പുതുമ സ്വയം സഹായ സംഘം  നടത്തിയ പച്ചക്കറിക്കൃഷിയുടെ  വിളവെടുപ്പ്  ചേളന്നൂര്‍ കൃഷി ഓഫീസര്‍ ദീലിപ് കുമാര്‍ നിര്‍വഹിച്ചു.

ചേളന്നൂരിലെ പുളിയകുന്നുമ്മല്‍ എന്ന മലയിലെ ഒരേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിരുന്നത്. വെള്ളരി, ഇളവന്‍, പയര്‍, വെണ്ട, മത്തന്‍, ഇലക്കറികള്‍ തുടങ്ങിയവയാണ്  ഇവിടെ  വിളവെടുത്തത്. മഴക്കാല പച്ചക്കറി  കൃഷിയായി തുടങ്ങിയ ഓണത്തിന് ഒരു മുറം പച്ചക്കറിയില്‍ മികച്ച വിളവാണ് ലഭിച്ചത്.

കൃഷിക്കായി ചേളന്നൂര്‍ കൃഷി ഭവന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓണത്തിന് മുന്നോടിയായി ആദ്യ വിളവെടുപ്പാണ് നടത്തിയത്വാര്‍ഡ് മെമ്പര്‍ ഷീന കണ്ണങ്കണ്ടി അധ്യക്ഷത വഹിച്ചു.  പുതുമ സ്വയം സഹായ  സംഘം പ്രസിഡന്റ് എന്‍ സതീശന്‍,  സെക്രട്ടറി ഷിജു കെ.എന്‍  ഭാരവാഹികളായ  പ്രകാശന്‍, ജനാര്‍ദ്ദനന്‍, രജ്ഞിത്, അശോകന്‍, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!