Kerala kerala

തോരാ മഴ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴ ശക്തമായതോടെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ മഴയില്‍ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ കൈരളി ന്യൂസ് ക്യാമറാമാന്‍ ജയേഷിന് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്ന് അത്ഭുതകരമായാണ് ജയേഷ് രക്ഷപ്പെട്ടത്. കനത്ത മഴയില്‍ ശബരിമല സ്വാമി അയ്യപ്പന്‍ റോഡില്‍ വന്‍ നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതോടെ വേഗം തൊഴുത് ഇറങ്ങാന്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി.

നെല്ലിയാമ്പതി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജയന്തി എന്ന സ്ത്രീയാണ് മരിച്ചത്.

സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.

കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതോടെ കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് നാലടിയായി ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 2344.56 അടിയിലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 2339.62 അടിയായിരുന്നു.

കോട്ടയത്തും ആലപ്പുഴയിലും ഇപ്പോഴും ശക്തമായ മഴയാണ് പെയ്യുന്നത്. പമ്പയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നുണ്ട്. പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ വില്ലേജുകള്‍ പൂര്‍ണമായും വെള്ളത്തിലാണ്. കുട്ടനാട്ടിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈരാറ്റുപേട്ട-പാലാ റൂട്ടില്‍ വീണ്ടും വെള്ളം കയറി. കോട്ടയം-കുമരകം പാതയിലും ഗതാഗതം നിലച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!