കുന്ദമംഗലം: വിവാഹവാഗ്ദാനം നടത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഗുജറാത്ത് സ്വദേശി ശശി (24) നെയാണ് കുന്ദമംഗലം സി.ഐ. ജയന്‍ ഡൊമ്നിക് അറസ്റ്റ് ചെയ്തത്. മാവൂര്‍ കണ്ണിപറമ്പ് താമസിക്കുന്ന ഇയാള്‍ കോഴിക്കോട് സിറ്റി ബസിലെ ക്ലീനറാണ്. ഒരു മാസം മുമ്പ് മാവൂരിലെ വീട്ടില്‍ വെച്ചും രണ്ട് ദിവസം മുമ്പ് പാലക്കാട് ലോഡ്ജില്‍ വെച്ചും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. കുന്ദമംഗലം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു.