Kerala News

കോഴിക്കോട് ബൈക്കപകടം: അഭിഷേകിന് പിന്നാലെ അതുല്യയും യാത്രയായി

കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടിയും മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് നാരോത്ത് ലൈനിൽ ഉദയൻ-വൃന്ദ ദമ്പതികളുടെ മകൾ അതുല്യ (18) ആണ് മരിച്ചത്.

ബൈക്കോടിച്ചിരുന്ന വേങ്ങേരി കല്ലൂട്ടിത്താഴം അഭിലാഷിന്റെ മകൻ അഭിഷേക് (21) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം. സുഹൃത്തുക്കളായ അതുല്യയും അഭിഷേകും സഞ്ചരിച്ച ബൈക്കും കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പർലോറിയും കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിലെ കരുമല വളവിൽവച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. അഭിഷേക് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അതുല്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്. മാസങ്ങൾക്കു മുമ്പാണ് കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണം പൂർത്തിയായത്. ഇതിനു ശേഷം കരുമല വളവിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!