കോട്ടയം: എട്ടു വയസ്സുകാരനായ മലയാളി സ്വദേശി ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് മരിച്ചു. ദീപ- സുനീഷ് ദമ്പതികളുടെ മകനായ അദ്വൈതാണ് മരിച്ചത്. .കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളാണിവർ. ലോകത്ത് 33,71,435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,40,000 കടന്നു.
യു എസില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 1435 പേരാണ് മരണമടഞ്ഞത്. അതെ സമയം ഇന്ത്യയില്‍ കൊവിഡ് -19 മരണസംഖ്യ 1300 കടന്നു. കഴിഞ്ഞ ദിവസം വരെ 37,776 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 71 മരണങ്ങളും .