Kerala News

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും വിലയിടിവുണ്ടായത്.

ഇറക്കുമതിച്ചുങ്കം കുറച്ചതിനാലും അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ കുറവും രൂപ കരുത്തായതുമാണ് വില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതു വഴി 100 രൂപയില്‍ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളു. അന്താരാഷ്ട്ര സ്വര്‍ണ വില 20 ഡോളര്‍ കുറഞ്ഞ് 1840 ഡോളറിലേക്കെത്തിയതും രൂപയുടെ വിനിമയ നിരക്ക് 72.98 ലെ ത്തിയതുമാണ് ഇന്നത്തെ വിലക്കുറവിന് കാരണം.

സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചത് നാമമാത്രമായ പ്രതിഫലനം മാത്രമാണ് വിപണിയിലുണ്ടായത്. കള്ളക്കടത്ത് തടയുന്നതിന് ഇത് പര്യാപ്തമായിട്ടില്ലെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ ഈ വിലക്കുറവ് താല്‍ക്കാലികമാണെന്നും വില വര്‍ധനവിനാണ് സാധ്യതയെന്നുമാണ് സൂചനകള്‍ കാണിക്കുന്നതെന്ന് ആള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!