സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് ജനശബ്ദം കലോത്സവം സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി.പതിപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കോഴിക്കോട് എം എൽ എയും കലോത്സവ വർക്കിങ് കമ്മിറ്റി ചെയർമാനുമായ തോട്ടത്തിൽ രവീന്ദ്രന് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയിൽ വെച്ചാണ് ചടങ്ങ് നടന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്,എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ,സച്ചിൻ ദേവ് എം എൽ എ,കോഴിക്കോട് ജില്ലാ കളക്ടർ,കോഴിക്കോട് മേയർ,ഗോപിനാഥ് മുതുകാട് തുടങ്ങിയവരുടെ ആശംസകൾ ഉൾപ്പെടെ എട്ട് പേജുകൾ അടങ്ങിയ സ്പെഷ്യൽ പതിപ്പിൽ ജനശബ്ദം ചീഫ് എഡിറ്റർ എം സിബഗത്തുള്ള, കോയ കുന്ദമംഗലം,സി എ സന്തോഷ്,കെ ടി ശേഖർ,ദീപ കെ ,ഫിറോസ് ഖാൻ,സി മനോജ് കുമാർ,റിയാസ് എം,ഷീജ ശശി,ഒ കെ ഇസ്മായിൽ,എ ഉമേഷ്,എന്നിവരുടെ ലേഖനങ്ങളും ഉൾപ്പെടുന്നു.
ജനശബ്ദം ‘കലോത്സവം സ്പെഷ്യൽ’ പതിപ്പ് പുറത്തിറക്കി

