സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന് രൂക്ഷ വിമര്‍ശനം.അഭ്യന്തരവകുപ്പ് അമ്പേ പരാജയമാണ്. മന്ത്രി ജി ആർ അനിലിന് പോലും നീതി കിട്ടിയില്ലെന്നും വിമർശനം ഉയർന്നു..കൃഷി വകുപ്പിന്റേത് മോശം പ്രവര്‍ത്തനമാണ്. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ റവന്യൂവകുപ്പിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. പ്രതിഷേധം കനത്തപ്പോള്‍ പിന്‍മാറിയത് നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു. കൃഷി, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.കെഎസ്ആർടിസിയെ സംരക്ഷിക്കാൻ എൽഡി എഫിൽ നിലപാട് പറയണം. സിപിഐ സിപിഎമ്മിന്റെ അടിമയാകരുത്. പ്രായം ഒരുപാട് കടന്നിട്ടും ചില നേതാക്കൾക്ക് ആഗ്രഹങ്ങൾ ബാക്കി നിൽക്കുന്നുവെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധി ആരോപിച്ചു.
ആഭ്യന്തര വകുപ്പ് അമ്പേ പരാജയം;ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചത് ആരുടെ തീരുമാനം,സിപിഐ സമ്മേളനത്തിൽ വിമർശനം

