ഐ പി എൽ ചെന്നൈയും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും

0
99

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇരു ടീമുകൾക്കും മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഉള്ളത്.പോയിൻ്റ് ടേബിളിൽ സൺറൈസേഴ്സ് ഏഴാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തുമാണ്. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

ഇരു ടീമുകൾക്കും മോശം തുടക്കത്തോടെയാണ് സീസൺ ആരംഭം. എന്നാൽ ഇന്ന് ചെന്നൈയിൽ പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങാതിരുന്ന അമ്പാട്ടി റായുഡു ഇന്നത്തെ മത്സരത്തിൽ കളിക്കും എന്നത് ഒരുപോലെ ടീമിനും ആരാധകർക്കും സന്തോഷം പകരും.

മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ അമ്പാട്ടി റായുഡു കളിച്ച ഇന്നിംഗ്സാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ റായുഡു എത്തുന്നതോടെ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് കരുത്താർജിക്കും. മോശം ഫോം തുടരുന്ന മുരളി വിജയ്ക്ക് പകരമാവും റായുഡു കളിക്കുക.

സൺറൈസേഴ്സിൽ, കെയിൻ വില്ല്യംസണിൻ്റെ വരവുണ്ടാക്കിയ ഇംപാക്ട് കഴിഞ്ഞ മത്സരത്തിൽ കണ്ടതാണ്. ആ ഇലവൻ തുടരാനാണ് സാധ്യത. ഖലീൽ അഹ്മദിനു പകരം സിദ്ധാർത്ഥ് കൗളോ സന്ദീപ് ശർമ്മയോ എത്തിയേക്കാം എന്നത് മാത്രമാണ് ഉണ്ടായേക്കാവുന്ന മാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here