Local News

കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറച്ചു കൊണ്ട് വരാനുള്ള എന്‍ എച്ച് എം നീക്കം ആത്മഹത്യാപരം -ദിനേശ് പെരുമണ്ണ

എന്‍ എച്ച് എം മുഖേന കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ നിയമിപ്പിക്കപ്പെട്ട ക്ലീനിങ്ങ് വിഭാഗം ജീവനക്കാരെ പിരിച്ചുവിടുകയോ/ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റി നിയമിക്കുകയോ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചയില്‍ പ്രതിദിനം നാല്‍പതിനായിരത്തോളം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് നിലനില്‍ക്കേയാണ് ഈ തീരുമാനമെന്നത് ദൗര്‍ഭാഗ്യകരമാണ്. 2 വർഷത്തിൽ അധികമായി രാപ്പകലില്ലാതെ പൊതുജനരോഗ്യത്തിനായി കോവിഡിനോട് പൊരുതി കൊണ്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാൻ കൂടുതൽ കരാർ/ദിവസ വേതന നിയമനങ്ങൾ നടത്തണമെന്ന് പരക്കെ ആവശ്യമുയരുമ്പോഴാണ്, ഉള്ളവരെ കൂടെ കുറച്ചു കൊണ്ട് വരാനുള്ള നാഷണൽ ഹെൽത്ത് മിഷന്റെ നീക്കം. നേരത്തേ ഒന്നാം തരംഗംത്തിനിടയില്‍ കോവിഡ് ഡ്യൂട്ടി എടുത്തു കൊണ്ടിരുന്ന ദിവസവേതന ശുചീകരണ തൊഴിലാളികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ച് വിട്ടത് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിരുന്നു. ഇതിനെതിരെ 250 ദിവസത്തിലധികം തൊഴിലാളികള്‍ സമരം നടത്തിയിരുന്നെങ്കിലും മെഡിക്കല്‍ കോളേജ് അധികൃതരുടെ രാഷ്‍ട്രീയ പിടിവാശികാരണം ഇവരെ തുടര്‍ന്ന് നിയമിക്കാന്‍ തയ്യാറാവുകയുണ്ടായില്ല. നിലവില്‍ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ രംഗത്തെ തകര്‍ക്കാന്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍കൊണ്ടുപകരിക്കുകയുള്ളൂ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!