Technology

ചന്ദ്രയാന്‍, ചരിത്രത്തിലേക്ക് ഒരുപടികൂടി അടുത്തു; വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്റില്‍നിന്ന് വേര്‍പെട്ടു

ചന്ദ്രയാന്‍ രണ്ട് ചരിത്രത്തിലേക്ക് ഒരുപടികൂടി അടുത്തു. ദൗത്യത്തിലെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ഈ മാസം ഏഴിനാണ് ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്റിങ്. അതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

ഇനി മുതല്‍ ലാന്‍ഡറിന്റേയും ഓര്‍ബിറ്ററിന്റേയും നിയന്ത്രണം വേറെ വേറെയായിരിക്കും. വിക്രം ലാന്‍ഡറിനെ രണ്ട് തവണ കൂടി ദിശ മാറ്റി ചന്ദ്രന്റെ വളരെ അടുത്തെത്തിക്കണം. തുടര്‍ന്നായിരിക്കും ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കുക. പ്രഗ്യാന്‍ റോവറിനേയും വഹിച്ചു കൊണ്ടാണ് ലാന്‍ഡര്‍ സഞ്ചരിക്കുന്നത്. ഈ ഘട്ടങ്ങള്‍ കൂടി വിജയമാകുന്നതോടെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ഇന്ത്യ പുതിയ അധ്യായം രചിക്കും

വെള്ളിയാഴ്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം 6.18ന് 1155 സെക്കന്‍ഡ് എന്‍ജിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
Technology

മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു
error: Protected Content !!