Kerala

പാചകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിതെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്; സംഭവം വലപ്പാട് ഹോട്ടലിൽ

വലപ്പാട് ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. വലപ്പാട് ഗ്രാമ പഞ്ചായത്തിന് കീഴിൽ വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിൽ രാവിലെ പത്തരയോടെ പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചത്. ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരായ എടമുട്ടം സ്വദേശികളായ കോന്നംപറമ്പത്ത് വീട്ടിൽ സുനിത മണികണ്ഠൻ (45), കുറ്റിക്കാട്ട് വീട്ടിൽ സുമിത സുധി കുമാർ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും മുഖത്താണ് പരിക്കേറ്റിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!