Kerala News

മദ്യം നൽകി വിദേശ വനിതയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

കരുനാഗപ്പള്ളിയിൽ മദ്യം നൽകി ബോധം കെടുത്തി വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. യു.എസില്‍ നിന്ന് അമൃതപുരിയിലെത്തിയ 44 കാരിയെ പീഡിപ്പിച്ച കേസിൽ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്.

രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടക്കുന്നത്. അമൃതപുരി ആശ്രമത്തിനു സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവതിയുമായി യുവാക്കള്‍ സൗഹൃദം സ്ഥാപിച്ചു. പിന്നീട് സിഗരറ്റ് വേണോയെന്ന് യുവതിയോട് ചോദിച്ചു. അവര്‍ അത് വിസമ്മതിച്ചപ്പോള്‍ മദ്യകുപ്പി നല്‍കി പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി. പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമിതമായി മദ്യം നല്‍കി ബോധം നഷ്ടപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്.

സംഭവത്തിനു ശേഷം ആശ്രമത്തിലെത്തിയ ഇവര്‍ അധികൃതരോട് വിവരം പറഞ്ഞു. ആശ്രമത്തില്‍ നിന്ന് ആശുപത്രിയിലെത്തിച്ചു. പിന്നീട് കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് നിഖിലിനേയും ജയനേയും പോലീസ് പിടികൂടുന്നത്. തുടരന്വേഷണ ചുമതല കരുനാഗപ്പള്ളി എ.സി.പിയ്ക്കാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!