Entertainment Trending

അമ്മ സംഘടനയില്‍ നിന്നും ശ്വേത ഉള്‍പ്പെടെ ആരും രാജിക്കത്ത് സമര്‍പ്പിച്ചിട്ടില്ല; രാജി പ്രഖ്യാപനം മാത്രം; രമേഷ് പിഷാരടി

അമ്മ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി രാജിസമര്‍പ്പിക്കാതെ ശ്വേതാ മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവര്‍ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉള്‍പ്പടെ ആക്‌സസ് ലഭിച്ചത്. ജനറല്‍ സെക്രട്ടറി ആയ പരമേശ്വരന്‍ പറഞ്ഞത് രാജി കത്ത് ലഭിച്ചിട്ടില്ല എന്നാണെന്ന് രമേശ് പിഷാരടി എംഎല്‍എ പറഞ്ഞു.

മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങള്‍ മാത്രമേ നിലവില്‍ ഉള്ളു. മാധ്യമങ്ങളോട് അടക്കം ശ്വേതാ മേനോന്‍ പറഞ്ഞത് രാജിവെച്ചു എന്നാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജി ഇമെയിലില്‍ അയച്ചിട്ടുണ്ട് എന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു, ഞങ്ങള്‍ കണ്ടിട്ടില്ല. ജനറല്‍ ബോഡിയുടേതാണ് അന്തിമ തീരുമാനം. അഡ്‌ഹോക് കമ്മിറ്റിയുടെ നിലനില്‍പ്പിന് നിയമപരമായ പ്രതിസന്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!