Sports

ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ഇക്കൊല്ലത്തെ ഐപിഎല്‍ ശ്രീലങ്കയിലോ, യുഎയിലോ നടന്നേക്കും

ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിക്കൊണ്ട് ഇക്കൊല്ലത്തെ ഐപിഎല്‍ ശ്രീലങ്കയിലോ, യുഎയിലോ സംഘടിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തന്നെ നടത്തണമെന്നാണ് കരുതിയതെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാവുന്നതിന്റെ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആലോചന നടത്തുന്നത്.

ടി-20 ലോകകപ്പിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭിച്ചാല്‍ ഇക്കാര്യം തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം. വേദി ഏതായാലും ഇത്രയധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് സുരക്ഷിതമായി കളിക്കാന്‍ കഴിയുന്ന സ്ഥലമാവണം എന്നതാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഇന്ത്യയില്‍ അതിനുള്ള സാഹചര്യം ഇല്ലെന്നും ബിസിസിഐ വിലയിരുത്തുന്നു.

നേരത്തെ സെപ്തംബര്‍-ഒക്ടോബര്‍ സീസണില്‍ ഐപിഎല്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!