തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ഡാമുകളില്‍ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നുംമന്ത്രി പറഞ്ഞു.
ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം അതായത് ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളില്‍ ഉള്ളത്. ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും.
ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്ന് മന്ത്രി അറിയിച്ചു.