കോഴിക്കോട് മണാശ്ശേരിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.620 ഗ്രാം എം ഡി എം എയുമായാണ് പ്രതികളെ എക്സൈസ് പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ നിന്നും ആദ്യമായാണ് ഇത്രയും അളവിൽ ലഹരി മരുന്ന് പിടികൂടിയത്. താമരശ്ശേരി ഭാഗത്തു നിന്നും ഡിയോ സ്കൂട്ടറിൽ നിന്നും കൊണ്ടുവരികയായിരുന്നു മരുന്ന്. ആദ്യം പിടികൂടിയത് പൂഴിക്കുന്നുമ്മൽ വീട്ടിൽ ആഷിക്(34), തച്ചംപൊയ്യിൽ മുബഷീർ (24)എന്നിവരെ ആണ്.ഇവരിൽ നിന്നുമാത്രം 600 ഗ്രാമിൽ അധികം മരുന്ന് പിടിച്ചെടുത്തു. ഇതുകൂടാതെ 44 ഗ്രാം മറ്റു മൂന്നു പേരിൽ നിന്നുമാണ് പിടിച്ചത്. ഇന്നലെ രാവിലെ മുതൽ ആണ് എക്‌സൈസ് പ്രതികളെ നോട്ടമിട്ടത്. ഏറെ നാളായി ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നെങ്കിലും ഇന്നലെ ആണ് പ്രതികളിലേക്ക് എത്താൻ സാധിച്ചത്. മണാശ്ശേരി പെട്രോൾ പമ്പിൽ വച്ചായിരുന്നു പ്രതികളെ പിടികൂടിയത്. ബാംഗ്ലൂർ കേന്ദ്രമായാണ് പ്രതികൾ പ്രവർത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം. എക്സൈസ് കമ്മീഷ്ണർ സ്കോഡ്, എക്സൈസ് എൻഫോസ്‌മെന്റ് ആന്റി നർകോർടിക്സ് സ്പെഷ്യൽ ടീമും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.ഷിജുമോൻ അജിത് ബി, അർജുൻ വൈശാഖ്, ജിത്തു, കോഴിക്കോട് ഐ ബി പ്രവീൺ ടി, വിപിൻ, ഗിരീഷ്, റവൂഫ്, ടി കെ അനിൽ കുമാർ, ലത മോൾ കെ എസ്,
കോഴിക്കോട് മണാശ്ശേരിയിൽ നിന്നും വൻ ലഹരിമരുന്ന് വേട്ട; ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ

