കല്പറ്റ: വയനാടിനെ ഗ്രീൻ സോണിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറ്റി. ഇന്നലെ വരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പട്ടികയിൽ ഗ്രീൻ സോണിൽ ആയിരുന്നു വെങ്കിലും ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ വയനാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഓറഞ്ച് സോണിലേക്ക് മാറി. ഇദ്ദേഹത്തിനു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 26 നു ചരക്കിറക്കി നാട്ടിലെത്തിയതിനെ തുടർന്ന് പരിശോധനയ്ക്കായി സ്രവം അയച്ച ശേഷം ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു.
കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്. ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവിൽ ജില്ലയിൽ ശക്തമായ പരിശോധന നടന്നു വരികയാണ്. ഒരു മാസകാലമായി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ജില്ലയിലെ ആളുകൾ ജാഗ്രതയോടെ നിയമങ്ങൾ പാലിച്ച് സുരക്ഷിരായിരിക്കണമെന്ന് അതികൃതർ അറിയിച്ചു .