
ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു.ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. മൊറയൂർ അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്. അപകടത്തില്‍ ഇന്നലെ മരിച്ച മുഹമ്മദ് ഷഹ്സാദ്, മുസ്കാനുൽ ഫിർദൗസ് എന്നിവരുടെ പിതാവാണ് അബ്ദുൽ അസീസ്.അബ്ദുൾ അസീസും കുടുംബവും സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.