എന്തിനാണ് വിളിച്ച് വരുത്തിയത്, നോക്കി നിന്നു കാണുവാൻ ആണോ; ഉദ്‌ഘാടനത്തിനു വിളിച്ചു വരുത്തി അനശ്വരയെ അപമാനിച്ചെന്ന് ആരാധകർ

0
156447

ചിരിയും സൗന്ദര്യവും പെരുമാറ്റവും കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് കയറിപ്പറ്റിയ നടിയാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ അനശ്വരയ്ക്ക് സാധിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിക്കൊണ്ട് കരിയർ ആരംഭിക്കുവാൻ അനശ്വരക്ക് സാധിച്ചിട്ടുണ്ട്. അനശ്വര രാജൻ ഒരു ഉദ്ഘാടനത്തിന് പോയ വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഗോൾഡിൻ്റെ ഉദ്ഘാടനത്തിനു വേണ്ടിയായിരുന്നു നടി അനശ്വര രാജനെ അവർ വിളിച്ചത്. എന്നാൽ അവിടെ അനശ്വരക്ക് യാതൊരു മുൻ‌തൂക്കവും ലഭിക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നില്ല. അനശ്വര ഉദ്ഘാടനത്തിനായി അവിടെ എത്തിയപ്പോഴും അനശ്വരയെ സ്വീകരിക്കുവാൻ ആരും തന്നെ വരുന്നതായി കാണുന്നില്ല. പിന്നീട് കട ഉദ്ഘാടനം ചെയ്ത് നാട മുറിക്കുന്നതും മറ്റൊരു സ്ത്രീയാണ്. അവിടെയും അനശ്വരയെ പിന്നിലാക്കുകയായിരുന്നു.

ഷോപ്പിനുള്ളിൽ കയറിക്കൊണ്ട് വിളക്ക് കത്തിക്കുന്നതും അവിടെയുണ്ടായിരുന്ന കുറച്ചുപേർ ചേർന്നായിരുന്നു അതിൽ ഒരു തിരി പോലും അനശ്വരക്ക് നൽകിയിരുന്നില്ല കത്തിക്കുവാൻ വേണ്ടി. അനശ്വര്യയെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമൻ്റുകൾ. അനശ്വരയെ വിളിച്ച് അപമാനിച്ചു എന്നും ഉദ്ഘാടനത്തിന് അനുവദിച്ചില്ലെന്നും ഒരു ദീപം പോലും തെളിയിക്കുവാൻ അവസരം കൊടുത്തില്ല പിന്നെ എന്തിന് അനശ്വരയെ വിളിച്ചു അതൊക്കെ നോക്കി നിന്നു കാണുവാൻ ആണോ എന്നാണ് കമൻ്റുകൾ വരുന്നത്.

കാഞ്ഞങ്ങാട് ഗോൾഡിൻ്റെ ഉദ്ഘാടനത്തിനായിരുന്നു അനശ്വര്യയെ ക്ഷണിച്ചത് സ്റ്റേജിൽ വച്ച് അനശ്വരയെ രണ്ട് വാക്ക് സംസാരിക്കുവാൻ ക്ഷണിച്ചപ്പോൾ തന്നെ ഇടയ്ക്ക് ഒരാൾ വന്നുകൊണ്ട് അവതാരികയോട് എന്തോ പറഞ്ഞു. പിന്നീട് അവതാരിക ഗോൾഡിൻ്റെ ചെയർപേഴ്സണിനെയും മറ്റു മെമ്പേഴ്സിനെയും ഒക്കെ സ്വാഗതം ചെയ്യുകയും സ്റ്റേജിലേക്ക് ക്ഷണിക്കുകയും ചെയ്തു. പിന്നീട് ചെയർപേഴ്സണ് ബൊക്ക കൊടുത്തു സ്വാഗതം ചെയ്യുകയും ചെയ്തു.

പിന്നീട് അനശ്വര രാജന് ഒരു ബൊക്ക കൊടുത്തതിനുശേഷം ആണ് വീണ്ടും സംസാരിക്കുവാൻ ക്ഷണിച്ചത്. ആദ്യം സംസാരിക്കാൻ ക്ഷണിച്ചു അവിടെയും അപമാനിക്കുകയായിരുന്നു നടിയെ. അവിടെവെച്ച് അവതാരിക അനശ്വര്യയോട് ഓർണമെൻസിൻ്റെ കാര്യത്തിൽ ഒക്കെ എങ്ങനെയാണ് എന്ന് ചോദിക്കുന്നുണ്ട്. അനശ്വര മറുപടി പറയുന്നത് താൻ ഓർണമെൻസിൻ്റെ കാര്യത്തിൽ ഒന്നും അപ്ഡേറ്റഡ് അല്ല എന്നും അധികം ഓർണമെൻസ് ഒന്നും യൂസ് ചെയ്യാൻ താല്പര്യമില്ലാത്ത ആളാണെന്നുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here