Kerala News

ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന ഒരപ്പത്തിന് 15 രൂപയാണ് വില;അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ പരാതിയുമായി പിപി ചിത്തരഞ്ജൻ എംഎൽഎ

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നല്‍കി ആലപ്പുഴ എംഎല്‍എ.ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകൾ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് എംഎൽഎയുടെ ആവശ്യപ്പെട്ടു. പ്രഭാത ഭക്ഷണത്തിനായി കയറിയ ചിത്തരഞ്ജനോട് 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപയാണ് ഹോട്ടൽ ഈടാക്കിയത്.

ഇന്നലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് ചിത്തരഞ്ജൻ എംഎൽഎ പ്രഭാതം ഭക്ഷണം കഴിച്ചു. വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും, രണ്ട് മട്ടക്കറിക്കുമായി 184 രൂപയാണ് എംഎൽഎയിൽ നിന്ന് ഈടാക്കിയത്. ഒരു അപ്പത്തിന് 15 രൂപയാണ് ഈടാക്കിയത്. ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ ഈടാക്കി. താൻ കയറിയത് ഒരു സ്റ്റാർ ഹോട്ടൽ ആയിരുന്നില്ലെന്നും, എ.സി ഹോട്ടൽ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎൽഎ ആരോപിച്ചു. ഹോട്ടലിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’.- ചിത്തരഞ്ജൻ പറഞ്ഞു.

എംഎൽഎയുടെ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്ക് നിർദേശം നൽകിയതായി കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!