പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര, പദ്മ പ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രെഗ്നൻസി പോസിറ്റീവ് ചിത്രത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ട് സംവിധായിക അഞ്ജലിമേനോൻ.നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ചിത്രത്തിന്റെ പ്രൊമോഷനായിരുന്നു അത്,ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. അഞ്ജലി മേനോന്‍ തന്നെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അവസാനം ഇട്ടുകൊണ്ട് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വണ്ടർ വുമൺ എന്നാണു ചിത്രത്തിന്റെ പേര്
ഇടവേളക്ക് ശേഷം വണ്ടർ വുമണുമായി അഞ്ലിമേനോൻ;പുതിയ ചിത്രം ഒടിടി റിലീസ്

