Trending

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപത്രം

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപത്രം.അഭിമുഖത്തിൽ വിവാദമായ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമർശം പി ആർ ഏജൻസി പറഞ്ഞ് ഉൾപ്പെടുത്തിയ ഭാഗമാണെന്നാണ് ദ ഹിന്ദുവിന്റെ വിശദീകരണം. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദപരാമർശം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണെന്ന് വിശദീകരിച്ച് പി ആർ പ്രതിനിധി നൽകിയ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിയത്. ദ ഹിന്ദു പ്രതിനിധി മുപ്പത് മിനുട്ട് മുഖ്യമന്ത്രിയെ അഭിമുഖം ചെയ്തിരുന്നെന്നും ദ ഹിന്ദു വിശദീകരിച്ചു.

മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വാഗ്ദാനം ചെയ്തത് പി ആർ ഏജൻസിയാണെന്ന് ഹിന്ദു ദിനപത്രത്തിന്റെ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. അഭിമുഖം നടക്കുന്ന സമയം മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതല്ല. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് പി ആർ ഏജൻസിയാണെന്ന് ദ ഹിന്ദു വ്യക്തമാക്കുന്നു. വിവിരങ്ങൾ‌ വിശദീകരിച്ച് ദ ഹിന്ദു എഡിറ്റർ വാർത്താക്കുറിപ്പ് പുറത്തിറിക്കുകയായിരുന്നു.

രേഖ മൂലമാണ് പി ആർ ഏജൻസി ആവശ്യം ഉന്നയിച്ചതെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ആ വരികൾ ഉൾപ്പെടുത്തിയത് വീഴ്ചയാണെന്നും സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദ ഹിന്ദു വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഹിന്ദുവിന്റെ ഖേദപ്രകടനം.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!