Entertainment News

ഒരാഴ്ചയായി അതില്‍ മെസേജുകളുടെ ബഹളം ആണ്;അത് നിമ്മിയുടെ നമ്പറല്ല രഞ്ജിത്ത് ശങ്കറിന്റെ പോസ്റ്റ്

ജയസൂര്യയെ നായകനാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് സണ്ണി.സെപ്റ്റംബര്‍ 23നാണ് സിനിമ ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്തത്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ഇപ്പോൾ സംവിധായകനായ രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
ചിത്രത്തില്‍ മറ്റു ചില കഥാപാത്രങ്ങളും ഉണ്ടെങ്കിലും അവര്‍ ഫോണ്‍ സംഭാഷണങ്ങളായും മറ്റുമാണ് ചിത്രത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ നായികാ കഥാപാത്രമായ ‘നിമ്മി’യെ അവതരിപ്പിച്ചിരിക്കുന്നത് ശിവദയാണ് ഈ കഥാപാത്രത്തിന്‍റെ ഫോണ്‍ നമ്പര്‍ എന്ന നിലയില്‍ ചിത്രത്തില്‍ ഒരു നമ്പര്‍ കാണിക്കുന്നുണ്ട്. ഈ നമ്പരിലേക്ക് നിരവധി പേരാണ് മെസേജ് അയക്കുന്നതെന്നും എന്നാല്‍ ഇത് തന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറുടെ നമ്പര്‍ ആണെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.
‘സണ്ണിയില്‍ നിമ്മിയുടെ നമ്പര്‍ ആയി കാണിച്ചിരിക്കുന്നത് എന്റെ അസിസ്റ്റന്റ് ആയ സുധീഷ് ഭരതന്റെതാണ്. ഒരാഴ്ചയായി അതില്‍ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക,’ എന്നാണ് രഞ്ജിത്ത് ശങ്കര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് കീഴെ വരുന്നത്. ‘നിമ്മി ആയിട്ട് സണ്ണിയില്‍ സണ്ണി ലിയോണ്‍ വരാഞ്ഞത് സുധീഷിന്റെ ഭാഗ്യം, വേണ്ടാരുന്നു രഞ്ജിത്തേട്ടാ, ഞങ്ങളെ ഇങ്ങനെ പറ്റികണ്ടാരുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!