Kerala News

വ്യാജ ചികിത്സ;മോൻസനെതിരെ പരാതിയുമായി സുധാകരൻ,; അനൂപിനെതിരെ മാനനഷ്ടക്കേസും നല്‍കും

വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി നൽകാനൊരുങ്ങി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കോസ്മറ്റോളജിസ്റ്റെന്ന പേരില്‍ വ്യാജ ചികിത്സ നടത്തിയതിനാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കെ. സുധാകരന്‍ പരാതി നല്‍കുക.

മോന്‍സണുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച പരാതിക്കാരന്‍ അനൂപിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സന്റെ പുരാവസ്തു ശേഖരമുള്ള വീട്ടില്‍ സുധാകരന്‍ പലപ്പോഴും വന്നുപോയിട്ടുണ്ടെന്ന് പരാതിക്കാരന്‍ അനൂപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ അഭിഭാഷകരുമായി നിയമനടപടികള്‍ സംബന്ധിച്ച് സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡോക്ടറെന്ന നിലയിലാണ് മോന്‍സണെ പരിചയമുള്ളതെന്നും ത്വക്ക് ചികിത്സക്കായാണ് മോന്‍ന്റെ കൊച്ചിയിലെ വസതിയില്‍ പോയതെന്നുമാണ് സുധാകരന്‍ പറഞ്ഞത്. മോന്‍സണെ കണ്ടതും ചികിത്സ നടത്തിയതും സത്യമാണെന്നും ചികിത്സയ്ക്കായി അഞ്ച് ദിവസം മോന്‍സന്റെ വീട്ടില്‍ പോയിരുന്നെന്നും സുധാകരന്‍ സമ്മതിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!