Kerala News

മുൻ ചീഫ് സെക്രട്ടറി സി പി നായർ അന്തരിച്ചു

മുൻ ചീഫ് സെക്രട്ടറി സി പി നായർ അന്തരിച്ചു 81 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരൻ എൻ.പി. ചെല്ലപ്പൻ നായരുടെ പുത്രനാണ്.ഭരണതന്ത്രജ്ഞൻ എന്നതിനൊപ്പം അറിയപ്പെടുന്ന സാഹിത്യകാരൻ കൂടിയായിരുന്നു .തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിഎ (ഓണേഴ്സ്) നേടിയ അദ്ദേഹം 1962 ബാച്ച് ഉദ്യോഗസ്ഥനാണ്. കോളജ് അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് സിവിൽ സർവീസിലെത്തിയത്. ഭരണപരിഷ്കാര കമ്മിഷൻ അംഗം, ദേവസ്വം കമ്മിഷണർ തുടങ്ങിയ പദവികളും വഹിച്ചു.
കോഴഞ്ചേരി സെന്റ്തോമസ്, തലശ്ശേരി ബ്രണ്ണൻ, തിരുവനന്തപുരം ഗവ ആർട്സ് കോളജിൽ എന്നിവിടങ്ങളിലാണ് അദ്ധ്യാപകനായി ജോലിനോക്കിയത്.

ഒറ്റപ്പാലം സബ്കളക്ടർ,തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ,തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.1982 – 87ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേത്തിന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.

ഇരുകാലിമൂട്ടകൾ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയിൽ ഒരു മാരുതി , ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.

ഭാര്യ: സരസ്വതി. മക്കൾ: ഹരിശങ്കർ, ഗായത്രി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!