Trending

പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

ഡൽഹി: പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ചതായി സിജെപി ഔദ്യോഗികമായി അറിയിച്ചു. സിജെപി വക്താവ് സൗരവ് ദാസാണ് ഇക്കാര്യം സുപ്രീംകോടതിയെ നേരിട്ട് അറിയിച്ചത്. സർക്കാർ ഇടപെ‌ടലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സൗരവ് ദാസ് പറഞ്ഞു.

ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയെന്ന് കേന്ദ്രം അറിയിച്ചു. സുപ്രീംകോടതിയിൽ കേന്ദ്രം തീരുമാനം അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് സൗരവ് ദാസ് ഹാജരായത്. സിജെപിയുടെ ഔദ്യോഗിക പ്രസ്താവന കോടതിയിൽ വായിച്ച സൗദവ്, കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിച്ച അനുകൂല തീരുമാനങ്ങളെ തുടർന്നാണ് മാർച്ച് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കി.

 ഡൽഹി. മഹാരാഷ്ട്ര, ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ കേസുകള്‍ കേന്ദ്രസർക്കാർ റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിൻ്റെ ഹര്‍ജിയിൽ സുപ്രീംകോടതിയുടേതാണ് നടപടി. ക്രിമിനല്‍ പശ്ചാത്തലം ഉള്ള 2873 പേര്‍ക്കെതിരായ കേസുകള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!