Kerala kerala kerala politics

മെഡിക്കല്‍ കോളജില്‍ കടലാസുപോലുമില്ലാത്ത ദയനീയാവസ്ഥ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു കത്തയക്കാനുള്ള കടലാസു പോലുമില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ ആരോഗ്യമേഖലയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന എല്ലാ അവകാശവാദങ്ങളും പൊള്ളയാണെന്ന് തെളിയിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മരുന്നും ഉപകരണങ്ങളും ഒന്നുമില്ലാത്ത പെട്ടിക്കടയുടെ അവസ്ഥയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ നിലംപൊത്തിയെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

സത്യവും വസ്തുതയും വിളിച്ചു പറഞ്ഞ ഇടതുസഹയാത്രികനായിരുന്ന ഡോക്ടറെ വേട്ടയാടന്‍ അദ്ദേഹത്തിനെനെതിരേ മോഷണക്കുറ്റം വരെ ആരോപിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉപകരണത്തിന്റെ ഭാഗം കണ്ടില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് ചെയ്തത്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്താനാണ് നീക്കം. രോഗികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ഡോക്ടറെ എത്ര പെട്ടെന്നാണ് ഇടതുസര്‍ക്കാര്‍ കള്ളനാക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ട ഒരു റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ നാലംഗസമിതി എഴുതിക്കൊടുക്കുകയാണ് ചെയ്തത്. ഒരു സഹപ്രവര്‍ത്തകനെ അവര്‍ കുരുതി കൊടുത്തു.

മുഖ്യമന്ത്രി ഡോക്ടര്‍ ഹാരിസിനെ വിമര്‍ശിച്ചതോടെയാണ് ആരോഗ്യവകുപ്പും പാര്‍ട്ടിയും ഡോക്ടര്‍ക്കെതിരേ തിരിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയാണ് കേരളത്തിലേത് എന്ന് ഇടതുപക്ഷം നടത്തുന്ന പ്രചാരണത്തിന് ഡോക്ടറുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയായി. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ പുകഴ്പെറ്റ ആരോഗ്യരംഗം ഇടതുഭരണത്തില്‍ വീണുടഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആരോഗ്യമേഖലയില്‍ ഇതുപോലൊരു പ്രതിസന്ധി മുമ്പുണ്ടായിട്ടില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!