Kerala News

ഫസ്റ്റ് ബെല്ലടിച്ച് പുതിയ അധ്യയന വര്‍ഷം;പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് വീണ്ടുമൊരു ഓൺലൈൻ അധ്യയന വർഷത്തിന് തുടക്കംകുറിച്ചു. അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും കലാപരിപാടികൾ നടത്തിയും മധുരപലഹാരങ്ങൾ നൽകിയുമാക്കെ നടത്തിയിരുന്ന പ്രവേശനോത്സവം ഇക്കുറി വീണ്ടും വെർച്ച്വൽ ആയി നടന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പുതിയ അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്,
പതിനഞ്ച് മാസമായി കുഞ്ഞുങ്ങൾ വീട്ടിൽ തന്നെ കഴിയുകയാണെന്നും അവർക്ക് അതിന്റേതായ വിഷമതകളും മാനസിക പ്രയാസവുമുണ്ടാകുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ലോകം മുഴുവൻ ഇങ്ങനെയായി എന്ന് അവർക്ക് പറഞ്ഞുകൊടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഒരുപടി കൂടി മുന്നോട്ടുപോകണം എന്നാണ് നിശ്ചയിച്ചിട്ടുള്ളത്. സ്വന്തം അധ്യാപകർ തന്നെ കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന സംവിധാനം ഇക്കുറിയുണ്ടാകും. ഇതോടെ ശരിയായ അർത്ഥത്തിലുള്ള ഓൺലൈൻ വിദ്യാഭ്യാസം നടത്താനാകും. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുക”, ‌പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!