Kerala kerala kerala politics

‘തൊഴിലാളി വര്‍ഗത്തിന്റെ സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് മെയ് ദിനം പകരുന്നത്’: മുഖ്യമന്ത്രി പിണറായി വിജയന്‍

അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന് മെയ് ദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്വാനശേഷിയാണ് മനുഷ്യന്റെ ഏറ്റവും മൂല്യവത്തായ ശക്തിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുതലാളിത്തത്തിന്റെ ചങ്ങലകളാല്‍ ബന്ധിതമായ തൊഴിലാളിവര്‍ഗത്തിന്റെ സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് മെയ് ദിനം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയ ചിന്തകള്‍ക്കതീതമായ തൊഴിലാളി വര്‍ഗബോധം ഉയര്‍ത്തിപ്പിടിച്ച്, സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി അധ്വാനിക്കുമെന്ന് എല്ലാവര്‍ക്കും പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രാചീനതയില്‍ നിന്നും ആധുനിക കാലത്തേക്കുള്ള മാനവചരിത്രം രചിച്ചത് മനുഷ്വാധ്വാനമാണ്. അധ്വാനശേഷിയാണ് മനുഷ്യന്റെ ഏറ്റവും മൂല്യവത്തായ ശക്തി. ആ ശക്തിയുടെ മൂര്‍ത്തരൂപമായ തൊഴിലാളി വര്‍ഗത്തിന്റെ വിമോചന മുദ്രാവാക്യമാണ് ഓരോ മെയ്ദിനവും മുഴക്കുന്നത്. മുതലാളിത്തത്തിന്റെ ചങ്ങലകളാല്‍ ബന്ധിതമായ തൊഴിലാളിവര്‍ഗത്തിന്റെ സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് മെയ് ദിനം പകരുന്നത്. വിഭാഗീയ ചിന്തകള്‍ക്കതീതമായ തൊഴിലാളി വര്‍ഗബോധം ഉയര്‍ത്തിപ്പിടിച്ച് സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി അധ്വാനിക്കുമെന്ന് ഈ മെയ് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം. ഏവര്‍ക്കും മെയ് ദിനാശംസകള്‍ നേരുന്നു. അഭിവാദ്യങ്ങള്‍!

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!