National News

തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു; രാജ്യത്ത്14 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ചു

രാജ്യത്ത് വീണ്ടും നിരോധനം. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 14 മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.വീഡിയോ കോളിന് ഉപയോഗിക്കുന്ന ഐ എം ഒ അടക്കമുള്ള ആപ്പുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല.

ഇതോടെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. 2000 – ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!