Kerala

വൈദ്യുതി പ്രതിസന്ധി: ആവശ്യത്തിന് കൽക്കരിയുണ്ടെന്ന് കേന്ദ്രമന്ത്രി

 രാജ്യത്തെ കൽക്കരി പ്രതിസന്ധി വിലയിരുത്തി ഊർജ്ജ മന്ത്രി ആർ കെ സിങ് . ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്ഥിതി വിലയിരുത്തിയത്. ദില്ലി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ കൽക്കരി വരും ദിവസങ്ങളിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. താപവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതര പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ കൽക്കരികയെത്തും.

കൽക്കരി വാഗണുകളുടെ ഗതാഗതം സുഗമമാക്കുവാൻ 42 പാസഞ്ചർ ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിനിടെ യുപി കൽക്കരിയുമായി പോയ കൽക്കരി വാഗൺ പാളം തെറ്റി. പതിനഞ്ച് വാഗണുകളിലായി 832 ടൺ കൽക്കരിയാണ് പാളം തെറ്റിയത്.പാളം തെറ്റിയ വാഗണുകളിൽ നിന്ന് കൽക്കരി നീക്കാൻ ശ്രമം തുടരുകയാണ്. അതിനിടെ കൽക്കരി നീക്കത്തിന് കൂടൂതൽ വാഗണുകൾ സജ്ജമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് കൽക്കരി നീക്കത്തിന് 537 വാഗണുകൾ തയ്യാറാക്കും. ഇന്നലെ 1.7 മില്യൺ കൽക്കരി റെയിൽവേ വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി. അടുത്ത പത്തു ദിവസം ശരാശരി പ്രതിദിനം 1.5 മില്യൻ ടൺ കൽക്കരി നീക്കമുണ്ടാകും. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!