Kerala News

കുന്ദമംഗലത്ത് തണ്ണിമത്തൻ ലോഡുമായി എത്തിയ ലോറി ഡ്രൈവറെ ചെസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി

കുന്ദമംഗലം : തമിഴ്നാട്ടിൽ നിന്നും മുക്കം റോഡിലെ ഫ്രൂട്ട്സ് കടയിലേക്ക് തണ്ണിമത്തൻ ലോഡുമായി എത്തിയ ലോറി ഡ്രൈവറെ ശ്വാസകോശ അസുഖം കാരണം ചെസ്ററ് ഹോസ്പിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു . കഴിഞ്ഞ ശനിയാഴ്ച്ച ഇദ്ദേഹത്തെ ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൃദയ സംബന്ധമായ രോഗം നേരത്തെ ഇദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ നിലവിലെ രോഗത്തിന് വേണ്ട ചികിത്സയ്ക്ക് വേണ്ടിയാണ് ചെസ്റ്റ് ഹോസ്പിറ്റലിലേക്കായി മാറ്റിയത്.

ഇതോടെ ജാഗ്രതയെ തുടർന്ന് കോറന്റൈനിൽ പ്രവേശിച്ച കടക്കാരനെയും ചുമട്ടു തൊഴിലാളികളെയും നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.കഴിഞ്ഞ ദിവസം കേടു വന്ന പഴ വർഗ്ഗങ്ങൾ നീക്കം ചെയ്യാനും കട അണു വിമുക്തമാക്കാനും ആരോഗ്യ പ്രവർത്തകരും ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിരുന്നു. യാതൊരു വിധ പ്രശനവും റിപ്പോർട്ട് ചെയ്യാത്തതിനാൽ ഇന്ന് ഉച്ചയ്ക്ക് മുതൽ കട തുറന്നു പ്രവർത്തിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!