കേരള സര്‍വ്വോദയ സംഘം കൂഴക്കോട് പോളി യൂണിറ്റിന് വേണ്ടി നിര്‍മ്മിച്ചു നല്കിയ ശുചിമുറിയുടെ ഉദ്ഘാടനം പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് ശുചിമുറിയുടെ നിര്‍മ്മാണം നടത്തിയത്.ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂഴക്കോട് പ്രവര്‍ത്തിച്ചു വരുന്ന ഈ യൂണിറ്റ് പികെ നമ്പൂതിരി സൗജന്യമായി നല്കിയ 32 സെന്റ് സ്ഥലത്താണ് സ്ഥാപിച്ചിട്ടുളളത്. നിലവില്‍ 28 സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്തുവരുന്ന ഈ സ്ഥാപനം സര്‍വ്വോദയ സംഘത്തിന്റെ മേല്‍നേട്ടത്തില്‍ ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഭൂമി വിട്ടു നല്കിയ പി.കെ നമ്പൂതിരിയുടെ ഫോട്ടോ അനാഛാദനം പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷനായി. കേരള സര്‍വ്വോദയ സംഘം പ്രസിഡന്റ യു രാധാകൃഷ്ണന്, ഗുണഭോക്തൃ സമിതി കണ്‍വീനര്‍ സി ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീജ പൂളക്കമണ്ണില്‍ സ്വാഗതവും എം.സുനിത നന്ദിയും പറഞ്ഞു.
സര്‍വ്വോദയസംഘം ശുചിമുറി പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

