രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്. 23,181 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷത്തിന് അടുത്തെത്തിയിരിക്കുകയാണ്. 2,54,254 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത്.

